തിരുവനന്തപുരം: ക്രിമിനുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി. ഘട്ടം ഘട്ടമായി ഇത്തരം ഉദ്യോഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കിയിടുണ്ട്.
ജനസൗഹൃതമായി കേരള പൊലീസ് മുന്നേറുമ്പോളും ചിലർ അതിന് കളങ്കം ചാർത്തുന്നുണ്ടെന്നും അവരെയെല്ലാം പറഞ്ഞു നിലനിർത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് കേരള പൊലീസിൽ ഉളളതെന്നും പൊതുജനസേവനവും, കുറ്റകൃത്യങ്ങൾ തടയുന്നതുമാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.