സലാല: തിരുവനന്തപുരം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു. വിഴിഞ്ഞം തുളവിളയിലെ ജോസ് മാനുവൽ ആണ് സലാലക്ക് സമീപം ഷലീമിൽ കടലിൽ മുങ്ങി മരിച്ചത്.
45 വയസ്സായിരുന്നു. മത്സ്യബന്ധന തൊഴിലാളിയായ ജോസ് മാനുവൽ ഒരു മാസം മുൻപാണ് സലാലയിലെത്തിയത്. സുനിയാണ് ഭാര്യ.
മൃതദേഹം ഒമാൻ എയർ വിമാനത്തിൽ നാട്ടിലെത്തിച്ചു.