യുഎഇ മഹ്സൂസ് 154-ാമത് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളിക്ക് ലഭിച്ചത് ഇന്ത്യന്‍ രൂപ 45 കോടിയുടെ ഭാഗ്യം. മലയാളിയായ ശ്രൂജുവന് രണ്ട് കോടി ദിര്‍ഹത്തിന്റെ ലോട്ടറിയാണ് അടിച്ചത്.
39 കാരനായ ശ്രീജു ഫുജൈറയില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്ഡസ്ട്രിയിലെ കണ്ട്രോള് റൂം ഓപ്പറേറ്റര്‍ ആണ്. കഴിഞ്ഞ 11 വര്‍ഷമായി പ്രവാസിയാണ് ശ്രീജു. എന്നാല്‍ തനിക്ക് ഇതുവരെ സ്വന്തമായി ഒരു വീടു പോലും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ലോണ്‍ എടുക്കാതെ ഇനി വീടുവെക്കാം എന്നും ശ്രീജു പറയുന്നു.
ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നറുക്കെടുപ്പ് നോക്കിയത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നറുക്കെടുപ്പ് ലഭിച്ചെന്ന് കണ്ടപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് തന്നെ ആദ്യം മനസിലായില്ല. ജയിച്ചെന്ന് ഉറപ്പ് വരാന്‍ അവര്‍ വിളിക്കുന്നത് വരെ കാത്തിരുന്നു.ഇപ്പോഴും ഒരു കോടീശ്വരനായെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും ശ്രീജു പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ മാസവും രണ്ട് തവണ മഹ്സൂസില് പങ്കെടുക്കാറുണ്ടെന്നും ഭാഗ്യം തുണച്ചത് ഇപ്പോഴാണെന്നും ശ്രീജു കൂട്ടിച്ചേര്‍ത്തു.