തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില 60,000 കടന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പവന് 600 രൂപയാണ് കൂടിയത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്. ജനുവരി ഒന്ന് മുതൽ സ്വർണവില ഉയരുന്നുണ്ട്. ചെറിയ ഇടിവുകൾ മാത്രമാണ് ഉണ്ടായത്.
ജനുവരി ഒന്നിന് 57,200 ആയ സ്വർണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി. ഇപ്പോൾ മൂന്നാഴ്ച പിന്നിടുമ്പോൾ 60000 കടന്നിരിക്കുകയാണ്, ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി.
ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന് 2749 ഡോളറിലെത്തി. ഇന്ന് ഒരു പവൻ ആഭരണം വാങ്ങുന്നവർക്ക് 66,000 രൂപ വരെ ചെലവ് വന്നേക്കാം. പണിക്കൂലി, നികുതി, ഹാൾമാർക്കിങ് ചാർജ് എന്നിവയെല്ലാം ചേരുമ്പോഴാണിത്. അതേസമയം, പഴയ സ്വർണം വിൽക്കുന്നവർക്ക് രണ്ട് ശതമാനം മുതൽ നാല് ശതമാനം വരെ കുറച്ചുള്ള വില കിട്ടും.