പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു കൈമാറാൻ 2016ൽ ഗുജറാത്ത് സർവകലാശാലയോട് വിവരാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു.
വിവരം തേടി ഹർജി നൽകിയ അരവിന്ദ് കേജ്രിവാളിനു ഹൈക്കോടതി 25,000 രൂപ പിഴയും ചുമത്തി. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ബീരേൻ വൈഷ്ണവ് ഉത്തരവിൽ പറഞ്ഞു.
മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് ആവശ്യപ്പെട്ട കേജ്രിവാളിൻ്റെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർഥികളുടെ ബിരുദ വിവരങ്ങൾ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നു ഗുജറാത്ത് സർവകലാശാല വാദിച്ചു.