ക്രിസ്തുമസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദഗ്യോഗിക വസതിയില്‍ വെച്ച് നടത്തിയ വിരുന്നില്‍ പങ്കെടുത്ത ക്രൈസവ സഭ നേതാക്കള്‍ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയ സജി ചെറിയാനെതിരെ കെസിബിസി രംഗത്ത്. ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ വാക്കുകള്‍ മിതത്വം പാലിച്ച് ഉപയോഗിക്കണം. സജി ചെറിയാനും കെ ടി ജലീലും ഒരേ നിഘണ്ടുവാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് ജി പാലക്കാപ്പള്ളി പറഞ്ഞു.
സംസ്ഥാനത്തെ ഒരു മന്ത്രി അദ്ദേഹം സംസ്ഥാനത്തെ അല്ലെങ്കില്‍ രാജ്യത്തെ ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികളെ വിമര്‍ശിക്കുമ്പോള്‍ പോലും ഉപയോഗിക്കുന്ന പദങ്ങള്‍ സഭ്യമായിരിക്കണം. കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ച വിധം മാന്യമായ പദങ്ങള്‍ കൊണ്ട് വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കും ഉണ്ട്. ഇത്തരം സ്ഥാനത്തിരിക്കുന്നവരില്‍ നിന്ന് ഇത്തരം വിമര്‍ശനങ്ങളാണ് നാം പ്രതീക്ഷിക്കുന്നതെന്നും ഫാദര്‍ ജേക്കബ് ജി പാലക്കാപ്പള്ളി പറഞ്ഞു.
വൈന്‍ കുടിച്ചാല്‍ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാര് എന്ന രീതിയില്‍ അപഹസിച്ച് സംസാരിക്കുന്നത് സംസ്ഥാനത്തെ ഒരു മന്ത്രിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം ചിന്തിക്കണം. അദ്ദേഹത്തിന്റെ സംസ്ഥാനത്തിന് യോജിച്ച രീതിയിലായിരിക്കണം ഒരു മന്ത്രി വിഷയത്തില്‍ പ്രതികരിക്കാനെന്നും കെസിബിസി വക്താവ് പറഞ്ഞു.