തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ചു.
ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെ.സി.എ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.പീഡന കേസിൽ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വർഷമായി കെ.സി.എ യിൽ കോച്ചാണ് . തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. .ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ശുചിമുറിയിൽ പോയ പെൺകുട്ടിക്ക് നേരെ മനു അതിക്രമം നടത്തുകയായിരുന്നു.
പരിശീലനത്തിനിടെ മകളോട് ലൈംഗിക കാര്യങ്ങൾ സംസാരിച്ചുവെന്ന് അതിജീവിതകളിൽ ഒരാളുടെ പിതാവ് പരാതി ഉന്നയിച്ചു. മനു ഇപ്പോൾ റിമാൻഡിലാണ്. ആറു പോക്സോ കേസുകളാണ് പൊലീസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.