കാസർകോഡ്: കാസർകോഡ് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകൻ റിയാസ് (17) മൃതദേഹമാണ് കിട്ടിയത്. ഒഴുക്കിൽപെട്ട യാസിൻ(13), സമദ്(13) എന്നിവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.റിയാസിനെ അഗ്നിരക്ഷാ സേനയുടെ തിരച്ചലിൽ കണ്ടെത്തി ഉടൻ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങളുടെ മക്കളാണ് മൂവരും. അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്.
നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.