ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി ടികെ രജീഷിനെ ജയിലില്‍ നിന്നും കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരുവില്‍ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ് സംഭവം. രജീഷിന്റെ നിര്‍ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് രജീഷിനെതിരായി വന്ന പരാതി.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ തോക്കുമായി രണ്ട് മലയാളികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേരളത്തിലേക്ക് തോക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്.
തുടര്‍ന്ന് ചോദ്യം ചെയ്യലിന് പിന്നാലെയാണ് ടി.കെ രജീഷിന്റെ പങ്കിനെക്കുറിച്ച് അറിയുന്നത്.
രജീഷിന്റെ നിര്‍ദേശ പ്രകാരം ആണ് തോക്ക് കടത്തിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്നും രീജിഷിനെ കസ്റ്റഡിയില്‍ എടുത്തത്.
ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയിലിനകത്ത് നിന്ന് കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന ആരോപണം നേരത്തെ വ്യാപകമായിരുന്നു. ടിപി വധക്കേസിലെ മുഖ്യ പ്രതിയാണ് ടി. കെ രജീഷ്. കേസില്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച രജീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആണ്.