കനകപുര: കർണാടക രാമനഗരി ദയാനന്ദ സാഗർ കോളജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനി അനാമികയെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസായിരുന്നു.
ചൊവ്വാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽ വെച്ചാണ് അനാമിക ആത്മഹത്യ ചെയ്തത്. ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് സഹപാഠികൾ വാതിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല.
ഹരഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അനാമികയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.