കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് കിരീടം. മലബാർ ജില്ലകൾ തമ്മിലുള്ള കടുത്ത മത്സരം കണ്ട കൊല്ലം കലോത്സവത്തിൽ അവസാന പരിപാടിയായ ഇംഗ്ലീഷ് നാടക മത്സരത്തിൻ്റെ ഫലം പുറത്തു വരും വരെ ജേതാവിനെ സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നു. അവസാന ഫലം വരും മുൻപ് കണ്ണൂരിനേക്കാൾ രണ്ട് പോയിൻ്റെ പിന്നിലായിരുന്നു കോഴിക്കോട് എന്നാൽ ഫലം വന്നപ്പോൾ രണ്ട് ജില്ലകൾക്കും ഓരോ എ പ്ലസ് വീതം ലഭിച്ചു. ഇതോടെ കണ്ണൂർ ലീഡ് നിലനിർത്തുകയും തങ്ങളുടെ നാലാമത്ത് സ്വർണക്കപ്പ് നേട്ടം സ്വന്തമാക്കുകയും ചെയ്തു.
പോയിൻ്റ് നില – കണ്ണൂർ 952, കോഴിക്കോട് – 949, പാലക്കാട് – 938, തൃശ്ശൂർ – 325 എന്നിങ്ങനെയാണ് പോയിൻ്റ് നില. സ്കൂൾ കലോത്സവത്തിൻ്റെ ആദ്യദിനം മുതൽ കണ്ണൂർ പട്ടികയിൽ മുന്നിലായിരുന്നുവെങ്കിലും കോഴിക്കോടും പാലക്കാടും തൊട്ടുപിന്നിലുണ്ടായിരുന്നു. സ്കൂൾ കലോത്സവത്തി്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടിയാണ് ചടങ്ങിലെ മുഖ്യാതിഥി.