.0നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് ഉലകനായകൻ കമലഹാസൻ. മലയാളം പോലെ കടുത്ത വിമർശന ബുദ്ധിയോടെ സിനിമകളെ സമീപിക്കുകയും കൃത്യമായി അവ വിലയിരുത്തുകയും ചെയ്യുന്ന പ്രേക്ഷകസമൂഹത്തെ രസിപ്പിച്ചു കൊണ്ട് നാൽപ്പത് വർഷം സിനിമയിൽ തുടരാനാവുക എന്നത് അസാധാരണമായ നേട്ടമാണെന്ന് കമൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
മലയാളം പോലൊരു ഇൻഡസ്ട്രിയിൽ നിന്നു കൊണ്ട് 400-ഓളം സിനിമകൾ അദ്ദേഹം ചെയ്തു. പെട്ടെന്നൊരാൾക്ക് വിശ്വസിക്കാൻ പറ്റുന്നതല്ല ഈ കണക്കുകളെങ്കിലും ഇനിയും സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേംനസീറിൻ്റെ അഞ്ഞൂറ് സിനിമകൾ എന്ന റെക്കോർഡ് ലാൽ മറികടക്കുമെന്നാണ് താൻ കരുതുന്നതെന്നും കമൽഹാസൻ ജന്മദിനസന്ദേശത്തിൽ കുറിച്ചു.
കമൽഹാസൻ്റെ ട്വീറ്റ്
കടുത്ത വിമർശനബുദ്ധിയും കൃത്യമായ വിലയിരുത്തലും നടത്തുന്ന മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ 40 വർഷം മുൻനിര നടനായി തുടരുക, 400-ഓളം സിനിമകളിൽ അഭിനയിക്കുക. ചിലർക്ക് എങ്കിലും ഈ കണക്കുകൾ വിശ്വസിക്കാനാവില്ല. എന്നാൽ പ്രേംനസീറിൻ്റെ 500 സിനിമകൾ എന്ന റെക്കോർഡ് അദ്ദേഹം മറികടക്കുമെന്നാണ് ഞാൻ കരുതുന്നത്. ഈ ജന്മദിനത്തിൽ അദ്ദേഹത്തിന് ഞാൻ എല്ലാ ആശംസകളും നേരുന്നു. ഇനിയും നിരവധി റെക്കോർഡുകൾ തകർക്കാൻ ശ്രീ മോഹൻലാൽ, അങ്ങ് ആരോഗ്യവാനായി ഇരിക്കട്ടെ