വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് കെ വിദ്യ. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദ്യ.
‘നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. കേസ് കെട്ടിച്ചമച്ചതാണെന്ന് നിങ്ങള്‍ക്കും അറിയാം എനിക്കും അറിയാം’, കെ വിദ്യ പറഞ്ഞു.
മഹാരാജാസ് കോളിന്റെ പേരില്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്നാണ് വിദ്യ ആവര്‍ത്തിക്കുന്നത്. ഒരു കോളേജിന്റെ പേരിലും താന്‍ വ്യാജരേഖയുണ്ടാക്കിയിട്ടില്ല. മഹാരാജാസ് കോളേജിന്റെ പേരില്‍ ഒരിടത്തും വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും കെ വിദ്യ പൊലീസില്‍ മൊഴി നല്കി.
കേസില്‍ മനഃപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണ്. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവശ്യമില്ല. അക്കാദമിക നിലവാരം കണ്ടാണ് ഓരോ കോളേജിലും അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നില്‍ അട്ടപ്പാടി കോളേജിലെ പ്രിന്‍സിപ്പലും കോണ്‍ഗ്രസ് അനുകൂല സംഘടനയുമാണെന്നും വിദ്യ ആരോപിച്ചു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ മൊഴി നല്കി.
അതേസമയം വിദ്യയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. വിദ്യയെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെയാണ്