തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തകനായി അവസാന നിമിഷം വരെ തുടരുമെന്നും എന്നാൽ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും പ്രഖ്യാപിച്ച് കെ ടി ജലീൽ.മറ്റു ചില കാര്യങ്ങൾ ചെയാനുളളത് കൊണ്ടാണ് തെരഞ്ഞെടുപ്പിലേക്കില്ലാത്തതെന്നും ജലീൽ കൂട്ടിച്ചേർത്തു.പൊതു പ്രവർത്തനം തന്റെ രക്തത്തിലുളളതാണ് അധികാര മോഹമില്ല.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള വൈരത്തിൻ്റെ കഥകളാണ് നമ്മൾ കേട്ടത്. സ്നേഹത്തിന്റെ കഥകളും കേൾക്കുന്നുണ്ട്. അനൈക്യത്തെകുറിച്ചാണ് ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത്, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ധൃഢമാക്കണം അതിനു വേണ്ടി പ്രവർത്തിക്കും ഒരു പൗരന്റെ തീരുമനമാണത്.. ഒരാളോടും വിധേയപ്പെട്ട് നിൽക്കേണ്ട കാര്യമില്ല” കെ ടി ജലീൽ കൂട്ടിച്ചേർത്തു.
ഒരുപാട് യാത്രകൾ ചെയ്യണം അതിനിടെ കണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് സമൂഹത്തോട് പറയണം അതിന്റെയൊരു തുടക്കമാണ് ഇന്ന് പ്രകാശനം ചെയ്ത തന്റെ പുസ്തകം. ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്നാണ് പുസ്തകത്തിന്റെ പേര്.