തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ വൻ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
കല്ലെറിയുകയോ തെറി പറയുകയോ ഒന്നും ചെയ്യാത്ത പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. ‘എന്റെ കുട്ടികളെ, ഒന്നും ചെയ്യാത്ത പാവം കുട്ടികളെ നിരവധി പോലീസുകാർ തടഞ്ഞു വച്ച് അടിച്ച് കൈയും കാലും തലയും പൊട്ടിച്ചു. അവർ ആശുപത്രിയിൽ കിടക്കുന്നു. ഈ സർക്കാരിനെ ഭരിക്കാൻ അനുവദിക്കാമോ?’ സുധാകരൻ ചോദിച്ചു.
പോലീസുകാരുടെ തോന്യവാസം തീർക്കാനോ മാറ്റാനും പറ്റില്ലെങ്കിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ എട്ടു വർഷത്തിനിടെ കേരളത്തിൽ 1.5 ലക്ഷം ബലാത്സംഗ കേസ് ഉണ്ടായെന്നും കെ.സുധാകരൻ ആരോപിച്ചു.