ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന് സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു. ഇന്ന് നടന്ന യോഗത്തിലാണ് രാധാകൃഷ്ണന് മത്സരിക്കാനുള്ള തന്റെ അസൗകര്യം വ്യക്തമാക്കിയത്.
15 മണ്ഡലങ്ങളെക്കുറിച്ച് യോഗത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥി പട്ടിക 27ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 21-ാം തീയതി സംസ്ഥാന സമിതിയോഗം ചേരും. ഇതില്‍ അന്തിമ തീരുമാനം എടുത്ത ശേഷം പൊളിറ്റ് ബ്യൂറോയുടെ അംഗീകാരത്തിന് വിടും.
എം സ്വരാജ്, എ എം ആരിഫ്, കെ കെ ഷൈലജ, ടി വി രാജേഷ്, എ. പ്രദീപ് കുമാര്‍ എംഎല്‍എ, എളമരം കരീം തുടങ്ങിയവരെ പരിഗണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണത്തെ വലിയ പരാജയത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് സിപിഎം.