തിരുവനന്തപുരം: കിഫ്ബിയിൽ നിന്നും ഉദ്ദേശിച്ച പണം സമാഹരിക്കാനാകാത്ത സാഹചര്യത്തിൽ കെ-ഫോണിനായി 25 കോടി രൂപ വായ്പയെടുക്കും. ഇതിനായി സർക്കാർ ഗ്യാരണ്ടി നൽകാൻ മന്ത്രിസഭ അനുമതി നൽകി.
സർക്കാർ ഓഫീസിൽ നിന്നടക്കമുള്ള കുടിശ്ശികകളും കെ ഫോണിനെ ആദ്യം തന്നെ തളർത്തിയിരുന്നു. പ്രവർത്തന മൂലധനം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.
ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത് 8.50 ശതശതമാനം മുതൽ 9.20 ശതമാനം വരെ പലിശയ്ക്കാണ്.