കോഴിക്കോട്: പി വി അൻവർ എം എൽ എ സ്വീകരിച്ചത് ധീരമായ നിലപാടാണെന്നും പിന്തുണ അറിയിക്കുന്നതിനോടൊപ്പം യുഡിഎഫിലേക്ക് സ്വാഗതം ചെയുന്നതായും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.അൻവറിന്റെ പാർട്ടി ലീഗിന് വെല്ലുവിളിയാകില്ലെന്നും, യു ഡി എഫുമായി സഹകരിക്കാൻ താത്പര്യമുണ്ടെങ്കിൽ സ്വാഗതം ചെയുന്നുവെന്നും കെ എം ഷാജി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസോ പി. ശശിയോ അജിത് കുമാറോ സുജിത് ദാസോ അല്ല യഥാർത്ഥ പ്രതി, അത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം രാജിവെക്കണമെന്നും കെ.എം. ഷാജി ആവശ്യപ്പെട്ടു.ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ കൂട്ടാളി.
പിന്നെ പി. ശശി, എ.ഡി.ജി.പി. അജിത് കുമാർ, സുജിത് ദാസ്… ഇവരെ മാറ്റിയാൽ മറ്റൊരാൾ വരും. സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയൻ. മാറ്റേണ്ടത് മുഖ്യമന്ത്രിയെ ആണ്. എ.ഡി.ജി.പിയെ മാറ്റിയത് കൊണ്ട് മാത്ര കാര്യമില്ലെന്നും കെ.എം. ഷാജി കൂട്ടിചേർത്തു.