മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തക.

തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്ര പ്രവര്ത്ത യൂണിയനും ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചു കൊണ്ട് ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന അര്‍ത്ഥത്തില്‍ പ്രതികരിച്ചത്. ആദ്യം കൈ വെക്കുമ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞു മാറുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ടാമതും കൈ വെക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തക അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് തന്നെ, സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.
