കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി ജോളി ജോസഫ്, കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രിജുകുമാർ, മനോജ് എന്നിവരെ കോഴിക്കോട് പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. നിസംഗ ഭാവമായിരുന്നു ജോളിക്ക് കുറ്റപത്രം വായിക്കുമ്പോൾ. കോടതിയിൽ ഹാജരാക്കുന്നതിനിടെ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളോട് ജോളി തട്ടിക്കയറുകയും ചെയ്തു.
പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചതാണ് നാലാം പ്രതി മനോജിനെതിരെയുള്ള കുറ്റം. . ജനുവരി 19ന് കേസ് വീണ്ടും കോടതി പരിഗണിക്കും. മറ്റു അഞ്ച് കൊലപാതകക്കേസുകൾ ഫെബ്രുവരി 4ലേക്ക് പരിഗണിക്കാനായി മാറ്റി.