ആസിഫ് അലി, ബിജു മേനോന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ജിസ് ജോയ് ചിത്രമാണ് തലവന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ ആസിഫ് അലിയും ബിജു മേനോനും പൊലീസ് വേഷത്തിലാണ് എത്തുന്നത്. സിനിമയ്ക്ക് തലവന്‍ എന്ന് പേരിട്ടിരിക്കുന്നത് പൊലീസ് ഹൈറാര്‍ക്കിയുടെ ഭാഗമായാണെന്നാണ് ജിസ് ജോയ് എഡിറ്റോറിയലിനോട് പറഞ്ഞത്. ആസിഫ് അലിക്കും ബിജു മേനോനും ഒരു പോലെ പ്രാധാന്യം നല്‍കിയിട്ടുള്ള സിനിമയാണിതെന്നും ജിസ് ജോയ് പറഞ്ഞു.
ഒരു ലോക്കല്‍ സ്റ്റേഷനില്‍ നടക്കുന്ന ത്രില്ലര്‍ കഥ
തലവന്‍ ത്രില്ലര്‍ ജോനറില്‍ വരുന്ന സിനിമയാണ്. ഇതൊരു പൊലീസ് കഥയാണെങ്കിലും അതിന് ഉള്ളില്‍ പറയുന്നത് കുടുംബത്തെ കുറിച്ചും ഇന്നര്‍ പൊളിട്ടിക്സിനെ കുറിച്ചും ഹൈറാര്‍ക്കിയെ കുറിച്ചുമെല്ലാമാണ്. വളരെ ലോക്കല്‍ സ്റ്റേഷനില്‍ ഒട്ടും അര്‍ബന്‍ അല്ലാത്ത ഒരു സ്ഥലത്ത് നടക്കുന്ന കഥയാണ്. തലശ്ശേരിയിലാണ് സിനിമ ഷൂട്ട് ചെയ്തത്. കഥയില്‍ സെന്റട്രല്‍ പൊലീസ് സ്റ്റേഷന് എന്നാണ് ഇട്ടിരിക്കുന്നതെങ്കിലും അതൊരു സാങ്കല്പ്പികമായ പേരാണ്. ചേപ്പനം തോട്ട എന്നൊരു സ്ഥലം ഞാന്‍ സാങ്കല്‍പികമാക്കി ഉണ്ടാക്കിയ ഒരു സ്ഥലമാണ്. ആ സ്ഥലത്തെ ഒരു സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഞാന്‍ ഈ പറഞ്ഞ ഹൈറാര്‍ക്കിയും കുടുംബവും ഇവര്‍ തമ്മിലുള്ള ഇന്നര്‍ പൊളിട്ടിക്സും റൈവലറിയും ഒക്കെ അതിന്റെ വെരി ലോക്കല്‍ ഫ്രാഗ്മെന്റില് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും എന്നതാണ് നമ്മള് ചെയ്തിരിക്കുന്നത്.
പൊലീസ് ഹൈറാര്‍ക്കിയുടെ ഭാഗമായാണ് തലവന്‍ എന്ന പേര്
സിനിമയുടെ പേര് തലവന്‍ എന്ന് ഇട്ടിരിക്കുന്നത് പൊലീസ് ഹൈറാര്‍ക്കിയുടെ ഭാഗമായാണ്. പൊലീസുകാര്ക്കെപ്പോഴും പേടിയുള്ള ഒരേ ഒരാള്‍ എന്ന് പറയുന്നത് അയാളുടെ തലപ്പത്ത് ഇരിക്കുന്ന ആളായിരിക്കും. അതാണ് ഞങ്ങള്‍ തലവന്‍ എന്നിട്ടിരിക്കുന്നത്. കൃത്യമായിട്ട് ഒരാളെയല്ല അത് കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരിക്കലും അത് ബിജു മേനോനെയോ ആസിഫ് അലിയെയോ ദിലീഷ് പോത്തനെയോ ജാഫര്‍ ഇടുക്കിയെയോ കോട്ടയം നസീറിനെയോ അല്ല കേന്ദ്രീകരിച്ച് പോകുന്നത്. അവരുടെ ഒരു സിസ്റ്റത്തെ കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. എന്നാലും പൊലീസ് ഹൈറാര്‍ക്കി സിനിമയില്‍ പ്രധാന ലെയര്‍ അല്ല. ഹൈറാര്‍ക്കി പിന്നില്‍ ഇങ്ങനെ കിടക്കും. അതിലായിരിക്കും കഥ മുന്നോട്ട് പോകുന്നത്. സിനിമ കാണുമ്പോള്‍ നമുക്ക് അത് അനുഭവപ്പെടും പക്ഷെ ഞങ്ങള്‍ ഒരു വാക്ക് പോലും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല. ചിത്രത്തില്‍ ആസിഫ് അലിക്കും ബിജു മേനോനും ഒരേ പോലെ ഇംപോര്‍ട്ടെന്‍സ് ഉണ്ട്. അത് ഒരേ മാര്‍ക്കെറ്റും താരമൂല്യവും ഉള്ള നടന്മാര് വരുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ടതും നമുക്ക് വെല്ലുവിളിയുമായ കാര്യമാണ്.
എന്നെ ഫീല്‍ഗുഡ് ഡയറക്ടര്‍ ആക്കിയതാണ് എനിക്ക് ത്രില്ലറെടുക്കാനും ഇഷ്ടമാണ്
പലരും മറന്ന് പോകുന്ന ഒരു കാര്യമുണ്ട്. എന്റെ സണ്ടേ ഹോളിഡേയും വിജയ സൂപ്പറും പൗര്‍ണമിയും വലിയ വിജയമായത് കൊണ്ട് ആളുകള്‍ ഓര്‍ക്കാത്തതാണ്. എന്റെ ആദ്യ സിനിമയായ ബൈസൈക്കിള്‍ തീവ്സ് കട്ട ത്രില്ലര്‍ ആയിരുന്നു. അത് ഒരുപാട് ട്വിസ്റ്റുകള്‍ ഉള്ള സിനിമയായിരുന്നു. എന്നാല്‍ സണ്ടേ ഹോളിഡേയും വിജയ് സൂപ്പറും വിജയമായപ്പോള്‍ പ്രേക്ഷകര്‍ എന്നെ ഫീല്‍ ഗുഡ് ഡയറക്ടര്‍ ആക്കിയെന്ന് മാത്രമെയുള്ളു. എനിക്ക് ശരിക്കും ത്രില്ലര്‍ എടുക്കാന്‍ ഒരുപാട് ഇഷ്ടമുള്ള ഒരാളാണ്.
ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ജനുവരി പത്തിന് ശേഷം ആയിരിക്കും സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന് ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – ശരണ്‍ വേലായുധന്. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയന് മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – സാഗര്‍, അസ്റ്റോസ്സിയേറ്റ് ഡയറക്ടേര്‍സ് – ഫര്‍ഹാന്‍സ് പി ഫൈസല്‍, അഭിജിത്ത് കെ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ – ജോബി ജോണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര് – ആസാദ് കണ്ണാടിക്കല്‍, പി ആര് ഒ – വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍.