ലോകപ്രശസ്ത ജപ്പാനീസ് കാർട്ടൂണ് സീരിയസായ പോക്കിമോൻ തീം അടിസ്ഥാനമാക്കിയുള്ള വേറിട്ട ലിവറിയിൽ ജപ്പാൻ വിമാനം ഇന്ത്യയിലേക്ക്. ജപ്പാൻ എയർലൈൻ കമ്പനിയായ ആൾ നിപ്പോണ് എയർവേഴ്സിൻ്റെ പിക്കാച്ചു ജെറ്റ് എന്ന വിളിപ്പേരുള്ള ബോയിംഗ് 787 വിമാനമാണ് ഇന്ത്യയിലേക്ക് സർവ്വീസ് നടത്തുന്നത്. വിമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് ഇന്ത്യയിലെ ജപ്പാനീസ് അംബാസഡറായ ഹിരോഷി സുസുക്കി പോസ്റ്റ് ചെയ്ത ട്വീറ്റിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.
പിക്കാച്ചു തീമിലെ ലിവറിയുള്ള വിമാനത്തിന് ഇൻ്റീരിയറും സമാന ശൈലിയിലുള്ളതാണ്. ജൂണ് 4 മുതൽ ഒക്ടോബർ 28 വരെ പിക്കാച്ചു ജെറ്റ് സർവ്വീസ് നടത്തും എന്നാണ് എയർലൈൻ കമ്പനി അറിയിച്ചിരിക്കുന്നത്. ലോകത്തെ വിവിധ നഗരങ്ങളിലേക്ക് ഈ കാലയളവിൽ പിക്കാച്ചു ജെറ്റ് പറക്കും. ജപ്പാനിലെ ടോക്കിയോയിൽ നിന്നും ഡൽഹിയിലേക്ക് പിക്കാച്ചു സർവ്വീസ് നടത്തുന്നുണ്ട്. ടോക്കിയോയിൽ നിന്നും ബാംങ്കോംഗ്, സിംഗപ്പൂർ, ജക്കാർത്ത, മനില, ഹോചിമിൻ സിറ്റി,സിഡ്നി, വാൻകൂവർ, ഹോനുലു തുടങ്ങിയ നഗരങ്ങളിലേക്കും പിക്കാച്ചു ജെറ്റ് പറക്കും. പിക്കാച്ചു ജെറ്റിലെ യാത്രക്കാരെ വരവേൽക്കാൻ പ്രത്യേക തീം മ്യൂസിക്ക് ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഈ സവിശേഷ യാത്രയുടെ ഓർമയ്ക്കായി കീചെയിനും ടാഗും സ്റ്റിക്കറും അടക്കം സമ്മാനങ്ങളും ലഭിക്കും.
2010-ലാണ് ആദ്യമായി പിക്കാച്ചു തീമിൽ ആൾ നിപ്പോണ് എയർലൈൻസ് വിമാനം റീഡിസൈൻ ചെയ്തത്. തുടർന്ന് പല എയർലൈനുകളും പിക്കാച്ചു തീമിൽ വിമാനം പുറത്തിറക്കിയിരുന്നു. സ്കൂട്ട്, എയർഏഷ്യ, വിർജിൻ ഓസ്ട്രേലിയ, ഹവായിൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ് എന്നീ കമ്പനികൾ പിന്നീട് ഇതേ ലിവറി ഉപയോഗിച്ചിരുന്നു.
SPECIAL POKÉMON AIR ADVENTURES LIVERY SPOTTED IN NAIA ????
The Ninoy Aquino International Airport (NAIA) shares on its social media platforms photos of the "Pikachu Jet NH" aircraft from Japanese airline All Nippon Airways.
???? NAIA pic.twitter.com/LMxJAHU15v
— Philstar.com (@PhilstarNews) June 7, 2023