കൊച്ചി: അയ്യര് കണ്ട ദുബായ് എന്ന പേരിൽ പുറത്തിറങ്ങാനിരുന്ന എംഎ നിഷാദ് ചിത്രത്തിന്‍റെ പേര് മാറ്റി. അയ്യർ ഇൻ ദുബായ് എന്നാണ് ചിത്രത്തിന് നൽകിയ പുതിയ പേര്. ഷൈൻടോം ചാക്കോയുടെ കോക്പിറ്റ് വിവാദത്തെ നർമത്തിൽ കലർത്തി രസകരമായ വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ പേര് മാറ്റിയ വിവരം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിൽവിഗ്നേഷ് വിജയകുമാർ നിർമിക്കുന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗ് ഈ വർഷം ജനുവരിയിൽ കൊച്ചിയിലെ ക്രൗൺ പ്ളാസയിൽ വച്ചാണ് നടന്നത്. ഏറെ നാളുകൾക്ക് ശേഷം മുകേഷ് ഉർവശി ജോഡഡികൾ തീയറ്ററിലെത്തുന്ന സിനിമയായിരിക്കും അയ്യർ ഇൻ അറേബ്യ.
ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗകൃഷ്ണ തുടങ്ങി നീണ്ട താരനിയാണ് ചിത്രത്തിനുള്ളത്. സിനിമാ മേഖലയിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് താരസമ്പന്നമായ ചിത്രവുമായി എംഎ നിഷാദ് വീണ്ടുമെത്തുന്നത്. ഷൈൻ ടോം ചാക്കോ, ബിജു സോപാനം ,സുനിൽ സുഖദയും സംവിധായകൻ എം എ നിഷാദും ഒന്നിച്ചെത്തുന്ന ഹാസ്യ വീഡിയോ നൽകുന്നത് മുഴുനീള കോമഡി ചിത്രമായിരിക്കുമെന്ന സൂചനയാണ്
വെൽത്ത് ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പുറത്തിറങ്ങുന്ന ആദ്യചിത്രമാണ് അയ്യർ ഇൻ അറേബ്യ.സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോനും ചേർന്നാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്