ലെബനനിലേക്ക് വീണ്ടും ഇസ്രായേൽ ആക്രമണം.ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനിലെ 300 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു.

ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് 80,000 സംശയാസ്പദമായ കോളുകൾ ലഭിച്ചതായി ലെബനീസ് ടെലികോം ഓപ്പറേറ്റർ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്.ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് സമീപത്തുനിന്ന് മാറാൻ ആവശ്യപ്പെട്ട് ടെക്സ്റ്റ്- വോയിസ് മെസേജുകൾ ലഭിച്ചുവെന്ന് തെക്കൻ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കീഴിലുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ സ്വയരക്ഷക്കുവേണ്ടി മാറി താമസിക്കണമെന്നും സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നു.
നേരത്തെ, ഇസ്രയേൽ സൈന്യത്തിന്റെ വക്താക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച മുന്നറിയിപ്പുകൾക്ക് സമാനമാണ് ഈ സന്ദേശമെന്നും ബി.ബി.സി. റിപ്പോർട്ടുചെയ്തു.
