ഇസ്രായേൽ: ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുളള ഇന്ത്യക്കാർക്ക് എംബസിയുടെ ജാഗ്രതാ നിർദേശം. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും , അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് നിർദേശം.അതേസമയം ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും.
ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തര യോഗം ചേർന്നു. ഇസ്രയേലിൻ്റെ തുടർ നടപടികളെക്കുറിച്ച്, അമേരിക്ക, ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. ഇസ്രായേൽ ഡിഫൻസ് ഫോഴ്സുമായി ചേർന്ന് ആക്രമണത്തെ ചെറുത്തെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.ലെബനനിൽ ഇസ്രയേൽ കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈൽ ആക്രമണം.
ഇറാന്റെ ഭാഗത്തുനിന്നും ആക്രമണം ഉണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ടെൽ അവീവിലും ഇസ്രായേലിലുമുള്ള ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. അതിനാൽതന്നെ ഇറാന്റെ ആക്രമണങ്ങളിൽ ആളപായമില്ല.