ഷാർജ: പത്താമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ അയ്യായിരത്തിലേറെ പേർ പങ്കെടുക്കുമെന്ന് സംഘാടകരായ ഷാർജ ഏകത അറിയിച്ചു
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളും, കൂട്ടായ്മകളും, യോഗ പരിശീലന സ്ഥാപനങ്ങളും പരിപാടിയുടെ ഭാഗമാകും. ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ജൂൺ 23 ന് വൈകിട്ട് ആറരക്ക് പരിപാടിക്ക് തുടക്കമാകും. ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉൽഘാടനം ചെയ്യും.
“സ്ത്രീ ശക്തീകരണത്തിന് യോഗ” എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ യോഗ ദിനാചരണം. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമുള്ള കാര്യക്രമങ്ങൾ പാലിച്ചാകും പരിപാടി. ധ്യാനം, വിവിധ യോഗ പദ്ധതികൾ എന്നിവയുടെ പ്രദർശനമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. അയ്യായിരത്തിലേറെ പേർ ഇത്തവണ യോഗ ദിനാചരണ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകരായ ഷാർജ ഏകതയുടെ ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവർ യോഗ ചെയ്യാനുതകുന്ന രീതിയിലുള്ള യോജിച്ച വസ്ത്രങ്ങൾ ധരിക്കണമെന്ന് സംഘാടകർ നിർദേശിച്ചു. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്. 055 743 2104, 058 288 2004.
[email protected]