ഡൽഹി: രാജ്യത്ത് വീണ്ടും വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശം.ഞായറാഴ്ച മാത്രം 13 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണ ഭീഷണി ലഭിച്ചത്. 6E 58 ജിദ്ദയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റ്, 6E 87 കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഫ്ലൈറ്റ്, 6E11 ഡൽഹിയിൽ നിന്നും ഇസ്താംബുളിലേക്കുള്ള ഫ്ലൈറ്റ്,
6E17 മുംബൈയിൽ നിന്നും ഇസ്താംബൂൾ, 6E133 പൂനെയിൽ നിന്നും ജോധ്പൂർ, 6E112 ഗോവയിൽ നിന്നും അഹമ്മദാബാദ്, എന്നീ വിമാനങ്ങൾക്കാണ് ഭീഷണി. സംഭവത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.
ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേര്‍ന്ന് പോലീസും സംയുക്ത പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു.ചെന്നൈയില്‍ നിന്നുള്ള കേന്ദ്രത്തില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.