ദുബായ്: ദിർഹവുമായുള്ള വിനിമയ നിരക്കിൽ രൂപയ്ക്ക് റെക്കോർഡ് തകർച്ച.ഒരു ദിർഹത്തിന് 22.63 രൂപയാണ് വിനിമയ നിരക്ക്. അതേസമയം ഗൾഫ് കറൻസികളെല്ലാം മികച്ച രീതിയിൽ മുന്നേറ്റം തുടരുകയാണ്. പലരുടെയും ശമ്പളദിനം കഴിഞ്ഞു പോയതിനാൽ നാട്ടിലേക്ക് പ്രതീക്ഷിത് പോലെ പണം ഒഴുകിയിട്ടില്ല. എക്സ്ചേഞ്ചുകളിൽ പ്രതീക്ഷിച്ച തിരക്കും അനുഭപ്പെട്ടിരുന്നില്ല

ഒമാൻ റിയാൽ 216.08 രൂപയും ബഹ്റൈൻ റിയാൽ 220.75 രൂപയുമായി.കുവൈറ്റ് ദിനാറിന് 270.5 രൂപയും സൗദി റിയാൽ 22.18 രൂപയുമായി.ഖത്തർ റിയാലിന് 22.81 രൂപയുമായി. ഇന്നലെ ദിർഹം ഒന്നിന് 22.65 ആയിരുന്നു വിനിമയ നിരക്ക്. ഗൾഫ് കറൻസികളെല്ലാം മികച്ച നിലവാരം പുലർത്തിയതോടെ രൂപ റെക്കോർഡ് തകർച്ചയാണ് നേരിട്ടത്