യുഎസ് സംസ്ഥാനമായ മേരിലാൻഡിന്റെ ലഫ്റ്റനന്റ് ഗവർണറായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ അരുണ മില്ലറെ (57) തെരഞ്ഞെടുത്തു. ഗവർണർ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായാണ് അരുണ മത്സരിച്ചത്.
മേരിലാൻഡിന്റെ ലഫ്. ഗവർണറാകുന്ന ആദ്യ ഇമിഗ്രന്റാണ് അരുണ മില്ലർ. മോണ്ടഗോമറി കൗണ്ടിയില്‍ സിവില്‍ ആൻഡ് ട്രാന്സ്പോര്ട്ടേഷന് എന്‍ജിനിയറായി 30 വര്‍ഷം സേവനമനുഷ്ഠിച്ചു. 2010 മുതല്‍ 2018 വരെ മേരിലാൻഡ് ഡിസ്ട്രിക്റ്റ് 15ല്‍ നിന്നും സ്റ്റേറ്റ് ഹൗസ് അംഗമായി.
1964 നവംബര്‍ ആറിന് ഹൈദരാബാദിലായിരുന്നു ഇവരുടെ ജനനം. ഏഴു വയസുള്ളപ്പോള്‍ ഇന്ത്യന്‍ മാതാപിതാക്കളോടൊപ്പമാണ് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. മിസോറി യൂണിവേഴ്സിറ്റിയില്‍ നിന്നും സയന്‍സ് ആൻഡ് ടെക്നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.