അബുദാബി: പ്രാദേശിക കറൻസി വഴി ക്രൂഡ് ഓയിൽ വ്യാപാരം നടത്തി ഇന്ത്യും യുഎഇയും. മുൻ ധാരണപ്രകാരമാണ് ഇടപാട്. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇടപാട് പൂർണമായും പ്രാദേശിക കറൻസി വഴിയാണ നടത്തിയത്.അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപറേഷനും തമ്മിലാണ് ആദ്യ ഇടപാട് നടത്തിയത്.
വിനിമയച്ചെലവ് കുറയുകയും ഭാവിയിൽ ദിർഹവും രൂപയും ശക്തിപ്പെടുന്നതിനുള്ള സുപ്രധാന നീക്കമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന ചർച്ചയിലാണ് ഇടപാടിന് ധാരണയായത്.