രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അത്യുഷ്ണം അധികരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു.വിവിധ കാലാവസ്ഥ ഏജൻസികൾ ഉഷ്ണതരംഗത്തിന് സാധ്യത പ്രവചിച്ചതിനാൽ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്ന് തുടങ്ങുയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഉഷ്ണതരംഗം തീവ്രത വർധിച്ച് അതിതീവ്ര ഉഷ്ണതരംഗമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ കണ്ടെത്തൽ.
ഉത്തർപ്രദേശ്, ബീഹാർ,തമിഴ്നാട്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, ബംഗാൾ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചൂട് കൂടുതലുണ്ടാകാൻ സാധ്യത .ബീഹാർ, ഒഡിഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സൂര്യാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
യു പി യിലെ അത്യുഷ്ണത്തെ തുടർന്ന് 54 മരങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധിപ്പേർ സൂര്യാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രാജ്യത്ത് പല സംസ്ഥാനങ്ങളിലും സ്കൂളുകളിലെ മധ്യ-വേനലവധി നീട്ടിയിരിക്കുകയാണ്. ഏപ്രിൽ- ജൂൺ മാസങ്ങളിൽ രാജ്യത്ത് പതിവിലും കൂടുതൽ ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിക്കുകയും ചെയ്തു.