ഇടുക്കി തൊമ്മന്‍കുഞ്ഞ് പുഴയില്‍ രണ്ട് പേര് മുങ്ങി മരിച്ചു. പൈങ്ങോട്ടൂര്‍ വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍ സിറ്റി താന്നിവിള ബ്ലസണ്‍ സാജന് (25) എന്നിവരാണ് മരിച്ചത്.
കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. തൊമ്മന് കുഞ്ഞ് പുഴയിലെ മുസ്ലീം പള്ളിയ്ക്ക് സമീപത്തുള്ള കടവില്‍ വെച്ചാണ് അപകടം.
മൃതദേഹം വണ്ണപുറത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.