ഇടുക്കി: ഇന്നലെ വൈക്കിട്ട് ഇടുക്കി കല്ലാറിലെ അങ്കണവാടിയിലാണ് സംഭവമുണ്ടായത്. ആൻ്റോ- അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്.
പ്രളയത്തിന് ശേഷം കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. അവിടെ ഓടിക്കളിക്കുന്നതിനിടെ കുട്ടി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ തലയോട്ടിയിൽ പൊട്ടലുണ്ട്.
കുട്ടി വീഴുന്നത് കണ്ട് പിറകെ എടുത്ത് ചാടിയ് അധ്യാപിക്കയ്ക്കും പരിക്കേറ്റിടുണ്ട്. കെട്ടിടത്തിന്റെ കൈവരികൾ സ്ഥാപിച്ചിരിക്കുന്നത് അപകടകരമായ രീതിയിലാണ്.
സംഭവത്തെ തുടർന്ന് നാട്ടുകാരും പ്രദേശവാസികളും പ്രതിഷേധത്തിലാണ്.