ദോഹ:ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ.സി.ബി.എഫിന്റെ മുൻ പ്രസിഡന്റായിരുന്ന ഡോ.മോഹൻ തോമസ് 2008 നവംബറിൽ പ്രാധാനമന്ത്രി മൻമോഹൻ സിംഗിനെ കണ്ടത് ഓർത്തെടുക്കുകയാണ്.ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു മുൻ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗ്.
2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ചിന്തിച്ചതും പ്രവൃത്തിച്ചതും എന്നും ഒരു സാമ്പത്തിക വിദഗ്ധന്റെ കണ്ണുകളോടെ ആയിരുന്നു.പഞ്ചാബ് സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം. റിസർവ് ബാങ്ക് ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) അംഗമെന്നനിലയിലും ശ്രദ്ധേയനായി.
2008 നവംബറിൽ ശ്രീ മൻമോഹൻ സിംഗ് ഖത്തർ സന്ദർശിച്ചപ്പോൾ അന്ന് ICBF പ്രസിഡന്റ് ആയിരുന്ന എനിക്ക് അദ്ദേഹത്തെ കാണുവാനുള്ള ഭാഗ്യം ഉണ്ടായി. രണ്ട് കയ്യും കൂട്ടി പിടിച്ചു അദ്ദേഹം എന്നെ കേട്ടു.
ആ ഊഷ്മള സ്നേഹം ഓർമ വരുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി Benevolent Fund എന്നറിയപ്പെട്ടിരുന്ന ICBF നെ കുറിച്ച് പറഞ്ഞപ്പോ ഇത് ഒരു ഇന്റർനാഷണൽ ഫണ്ട് ന്റെ ഭാഗം ആണോ എന്നദ്ധേഹം ആരായുക ഉണ്ടായി. ഫണ്ട് അല്ല അത് ഒരു ഫോറം ആണെന്ന് എന്നറിയിച്ചപ്പോ എത്രയും വേഗം ഫണ്ട് എന്ന വാക്ക് തിരുത്തി ഫോറം എന്നാക്കണം എന്ന് അദ്ദേഹം പറഞ്ഞു.ഫണ്ട് എന്നത് ശരിയായ വാക്കല്ല എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആ നിർദേശപ്രകാരം അടുത്ത ജനറൽ ബോഡി മീറ്റിംഗിൽ ആ പേര് മാറ്റി Indian Community Benevolent Forum എന്നാക്കി.അദ്ദേഹത്തിന്റെ സാമ്പത്തിക മാനേജ്മെന്റ്കളുടെ ബജറ്റ് ലോക പ്രസിദ്ധമാണ്. ഭാരതത്തിനു തീരാ നഷ്ടമാണ് ഈ വിയോഗം. ആത്മാവിന് നിത്യ ശാന്തി നേരുന്നു.