ഐബ്രാൻഡ് കണക്ട് സംഘടിപ്പിക്കുന്ന ഇഫ്താർ ഫോട്ടോടാൽക്കിൻ്റെ ഭാഗമായുള്ള റീൽ മത്സരത്തിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം. “Ramadan as Giving” എന്ന തീമിലാണ് റീൽ ചെയ്യേണ്ടത്.
മത്സരത്തിൽ പങ്കെടുക്കേണ്ടത് ഇപ്രകാരമാണ് –
✅ നിങ്ങളുടെ റീൽ Instagram-ൽ പോസ്റ്റ് ചെയ്യുക, @ibrandconnect, @burjuman എന്നിവയെ ഫോളോ ചെയ്യുക, ടാഗ് ചെയ്യുക.
✅ അവസാന തീയതി: ഏപ്രിൽ 6, 2025
2019 നവംബറിലാണ് ഐ ബ്രാൻഡ് കണക്ട് സ്ഥാപിതമായത്. കണ്ടൻ്റ് ക്രിയേറ്റർമാർക്കായുള്ള ബ്രാൻഡുകളും ഉപകരണങ്ങളും വിറ്റഴിക്കുന്നതിനൊപ്പം പലതരത്തിലുള്ള ഇവൻ്റുകളും സാമൂഹിക കൂട്ടായ്മകളും സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടികളും ഐ ബ്രാൻഡ് കണക്ട് സംഘടിപ്പിക്കാറുണ്ട്.
ഐബ്രാൻഡ് കണക്ടിൻ്റെ പ്രധാന പരിപാടികളിലൊന്നാണ് iBrandConnect Fototalk . പ്രമുഖ ഇൻഫ്ലുവൻസേഴ്സിനെ അതിഥിയായി ക്ഷണിക്കുകയും സമാന ചിന്താഗതിയുള്ളവർക്ക് അവരുമായി സംവദിക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 360 ഓളം ലൈവ് ഇവൻറുകൾ ഐ ബ്രാൻഡ് കണക്ട് വിജയകരമായി സംഘടിപ്പിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ Iftar Fototalk എന്ന ഹിറ്റ് പരിപാടിയും തുടരുകയാണ്. Iftar Fototalk അഞ്ചാം പതിപ്പ് BurJuman മാളിൽ മാർച്ച് 21 വരെ തുടരും.
🏆 റീൽ ജേതാക്കാൾക്കുള്ള സമ്മാനങ്ങൾ:
🥇 1-ാം സമ്മാനം: AED 5,000
🥈 2-ാം സമ്മാനം: AED 3,000
🥉 3-ാം സമ്മാനം: AED 2,000
View this post on Instagram