തൃശൂർ: തൃശൂർ കല്ലൂരിൽ ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ജീവനൊടുക്കി. കല്ലൂർ സ്വദേശി ബാബുവാണ് ജീവനൊടുക്കിയത്. 65 വയസായിരുന്നു. ബാബുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഗ്രേസി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രേസിയുടെ കഴുത്ത് ബാബു വെട്ടുകത്തിയുപയോഗിച്ച് വെട്ടുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം. വെട്ടേറ്റ ഗ്രേസി വീട്ടിൽ നിന്നിറങ്ങിയോടി അടുത്ത വീട്ടിൽ അഭയം തേടി. പിന്നാലെ ബാബു ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗ്രേസിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ബാബുവിന്റെയും ഗ്രേസിയുടെയും രണ്ട് മക്കളും വിദേശത്താണ്.