കൊല്ലം : ഹണിട്രാപ്പിലൂടെ കേരളസർവകലാശാല മുൻ ജീവനക്കാരനായ വയോധികനെ കുടുക്കാൻ ശ്രമിച്ച സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. 11 ലക്ഷം രൂപയാണ് ഇവർ വയോധികന്റെ കയ്യിൽ നിന്നും തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട സ്വദേശി നിത്യ ശശി, സുഹൃത്ത് കൊല്ലം പരവൂർ സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്.
വയോധികനെ നഗ്നനാക്കി ചിത്രങ്ങളെടുത്ത ശേഷം 11 ലക്ഷം രൂപയാണ് ഇവർ കൈക്കലാക്കിയത്. ശേഷം വീണ്ടും 25 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വയോധികൻ പരാതി നൽകിയത്. ഇരുവരും ചേർന്ന് തന്നെ മാനസികമായ പീഡിപ്പിച്ചെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.
ഒളിവിലായിരുന്ന ഇരുവരെയും ബാക്കി പണമായ 25 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.