പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ അലോട്മെന്റുകളാണ് പ്രസിദ്ധീകരിച്ചത്. hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്മെന്റ് നിലയറിയാവുന്നതാണ്. 241104 വിദ്യാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം നേടിയത്. പ്രവേശനം ലഭിച്ചവർക്ക് ജൂൺ 19,20 ദിവസങ്ങളിലായി അഡ്മിഷൻ എടുക്കാവുന്നതാണ്.
ആദ്യ ഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർക്ക് ഇനിയുള്ള അലോട്മെന്റുകൾക്കായി കാത്തിരിക്കാം. 62305 സീറ്റുകളാണ് ഇനി അവശേഷിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി (വി എച് എസ് സി) അലോട്ട്മെന്റ് ഫലം https://www.vhscap.kerala.gov.in/vhse_cms/index.php എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.