കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും എന്ത് കൊണ്ട് സർക്കാർ നടപടി എടുത്തില്ല എന്ന് ചോദിച്ച് ഹൈക്കോടതി.എന്നാൽ പരാതികളില്ലായിരുന്നെന്നും പരാതിക്കാർ ആരെന്നോ പ്രതികൾ ആരെന്നോ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലായിരുന്നെന്നായിരുന്നു സർക്കാരിന്റെ മറുപടി. റിപ്പോർട്ടിൽ പോക്സോ കേസുകൾ ഉണ്ടായിരുന്നല്ലോ എന്നും ഇവ രജിസ്റ്റർ ചെയ്യേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു.
സർക്കാരിനെതിരെ നിരവധി ചോദ്യശരങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഗുരുതരമായ വിഷയങ്ങളിൽ സർക്കാർ നടപടിയെടുക്കാതിരുന്നത് നീതീകരിക്കാൻ ആകുന്നതാണോ എന്ന് കോടതി ചോദിച്ചു. പൂർണമായ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി പറഞ്ഞു.
നിയമനിർമാണം നടത്തുമ്പോൾ അത് സ്ത്രീപക്ഷമാകണം. കേസുകളിൽ മാധ്യമ വിചാരണ പാടില്ലെന്നും കോടതി ഓർമിപ്പിച്ചു.ച്ചു.