തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. എറണാകുളം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.ക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്.
ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.