യു എ ഇ യിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂടൽമഞ്ഞ് തുടരുകയാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. വേഗപരിധി മാറുന്നത് ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അതേസമയം അബുദാബി അൽ ഐൻ റോഡിൽ ( റിമാ അൽ ഖസ്ന ) വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
അബുദാബിയിലും ദുബായിലും താപനില യഥാക്രമം 39 ഡിഗ്രി സെൽഷ്യസിലായിരിക്കും. എമിറേറ്റുകളിൽ 29 ഡിഗ്രി സെൽഷ്യസ് 28 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും കുറഞ്ഞ താപനില. അന്തരീക്ഷത്തിൽ നേരിയ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.