മാർക്കോയിലൂടെ മലയാള സിനിമയിൽ ഓളം സൃഷ്ടിച്ച സംവിധായകൻ ഹനീഫ് അദേനി ബോളിവുഡിലേക്ക്. ബോളിവുഡിലെ നമ്പർ വണ്‍ പ്രൊഡക്ഷൻ ഹൌസായ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഹനീഫ് അദേനി സംവിധാനം ചെയ്യും എന്നാണ് പുറത്തു വരുന്ന വാർത്തകൾ. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരുണ്‍ ആദർശ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ദി ഗ്രേറ്റ് ഫാദർ (2017), മിഖായേൽ (2019) തുടങ്ങിയ മലയാള സിനിമയിൽ വരവറയിച്ച അദാനി മാർക്കോ സിനിമയിലൂടെയാണ് ബോളിവുഡിലും ശ്രദ്ധിക്കപ്പെടുന്നത്. പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിൽ പ്രമോഷൻ നടത്തിയ മാർക്കോ ഹിന്ദി മേഖലകളിലും മികച്ച തീയേറ്റർ കളക്ഷൻ സ്വന്തമാക്കിയിരുന്നു.
ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഒരു ബഹുഭാഷ പാൻ ഇന്ത്യൻ ചിത്രമാണ് ധർമ പ്രൊഡക്ഷൻസ് പദ്ധതിയിടുന്നത് എന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുവന്നിട്ടില്ല.