ഗസയില്‍ നിന്ന് ഒഴിഞ്ഞു പോകുന്ന ജനങ്ങള്‍ക്കെതിരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1900 കടന്നു. ഇസ്രയേല്‍ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്നാണ് ഹമാസ് ആരോപിക്കുന്നത്.
24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഗസയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്നായിരുന്നു ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ നിരവധി പേര്‍ ഗസിയില്‍ നിന്ന് ഒഴിഞ്ഞു പോവുകയും ചെയ്തു. ഗസ അതിര്‍ത്തിയില്‍ സൈനിക നടപടിഉണ്ടായെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. സംഘര്‍ഷം കുറയ്ക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് പലസ്തീന്‍ യുഎന്നിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
അതേസമയം ഗസയിലെ ജനങ്ങളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്ന ഇസ്രയേല്‍ നടപടിക്കെതിരെ സൗദി അറേബ്യ രംഗത്തെത്തി. നിര്‍ബന്ധിതമായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടിയെ എതിര്‍ക്കുന്നതായും സാധാരണക്കാരായ ജനങ്ങളെ തുടര്‍ച്ചയായി ആക്രമിക്കുന്ന നടപടിയെ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.