യുഎഇ :ഇന്ത്യന്‍ പാഠ്യപദ്ധതിയിലുള്ള അജ്മാനിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്കൂൾ ഗ്രൂപ്പായ ഹാബിറ്റാറ്റ് സ്കൂളിന് അമേരിക്കയില്‍ നടന്ന വേള്‍ഡ് ഡിജിറ്റല്‍ ഫെസ്റ് ഉച്ചകോടിയില്‍ ആദരം. ജനുവരി 30-ന് മസാച്ചുസെറ്റ്സ് ഇന്സ്റിറ്റ്യൂട്ട ഓഫ് ടെക്നോളജിയില്‍ (എംഐടി; നടന്നഉച്ചകോടിയില് കോഡിംഗ്, എഐ ട്രയല്‍ബ്ലേസർ അവാര്‍ഡുകള്‍ നല്‍കിയാണ് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്കുന്ന ഹാബിറ്റാറ്റ് സ്കൂളുകളെ ആദരിച്ചത്.
ഹാബിറ്റാറ്റ് സ്കൂളുകളെ പ്രതിനിധീകരിച്ച് അക്കാദമിക് കണ്‍സള്‍ട്ടന്റ് ആദില്‍ സി.ടി അവാര്‍ഡ് ഏറ്റുവാങ്ങി. എഐ ആന്‍ഡ് എഡ്ടെക് ഇന്നൊവേറ്ററും, സീരിയല്‍ സംരംഭകനുമായ ജീന്‍ അരുണാദ് ആണ് പുരസ്കാരം സമ്മാനിച്ചത്. പരമ്പരാഗത പഠനത്തിനപ്പുറം ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ നവീകരണവും സര്‍ഗ്ലാത്മകതയും പരിപോഷിപ്പിച്ച് വൈദഗ്ധ്യമുള്ള വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്ന തങ്ങളുടെ കാഴ്ചപ്പാടിനുള്ള അംഗീകാരമാണിതെന്ന് പുരസ്കാരം സ്വീകരിച്ച ശേഷം ആദില്‍ സിറ്റി പറഞ്ഞു.
2024 ലെ ടീച്ചര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയ ഡി’ഷോണ്‍ സി വാഷിംഗണാണ് ചടങ്ങ് ഉദ്ാടനം ചെയ്യത്.
2014-ല്‍ സ്ഥാപിതമായതു മുതല്‍, സാങ്കേതികവിദ്യയെ വിദ്യാഭ്യാസത്തിലേക്ക് കൊണ്ട് വരുന്നതിൽ മുന്‍പന്തിയിലാണ് ഹാബിറ്റാറ്റ് സ്കൂളുകള്‍. സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരായി മാത്രമല്ല പുതിയ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തി ക്രീയേറ്റീവ് ആകാനും വിദ്യാര്‍ത്ഥികളെ സ്കൂള്‍ പ്രാപ്തരാക്കുന്നു . 2014-ല്‍ സൈബര്‍ സ്ക്വയര്‍ സംരംഭം ആരംഭിച്ചതോടെയാണ് സ്കൂളിന്റെ ഡിജിറ്റല്‍ രംഗത്തുള്ള കൂടുതല്‍ മികച്ച യാത്ര ആരംഭിച്ചത്, തുടര്‍ന്ന് 2019- ല്‍ ഹാബിറ്റാറ്റ് അല്‍ തല്ല സ്കൂളില്‍ യുഎഇയിലെ ആദ്യത്തെ സ്കൂള്‍ എഐ ലാബ് അവതരിപ്പിക്കുകയും Al പഠനം കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ സംരംഭം ഒന്നാം ക്ലാസില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കോഡിംഗ് വിദ്യാഭ്യാസവും പരിചയപ്പെടുത്തി വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലോകത്ത് ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ക്കും അവരെ സജ്ജരാക്കുന്നുണ്ട്. 2022 ജനുവരിയില്‍ ഡിജിറ്റല്‍ മികവിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഹാബിറ്റാറ്റ് mus നേടിയിട്ടുണ്ട്. വെബ് ഡെവലപ്മെന്റ് വീഡിയോ ഹാംഗാട്ടി’ല്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളെ പങ്കെടുപ്പിച്ചതിനാണ് സ്കൂള്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയത്. സൈബര്‍ സ്ക്വയര്‍ എഐ ആന്‍ഡ് റോബോട്ടിക്ട പ്രൈവറ്റ് ലിമിറ്റഡിനൊപ്പം ചേര്‍ന്ന് കോഡിംഗ്, റോബോട്ടിക്സ്, ഐളഒടി, എന്നിവയില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഹാബിറ്റാറ്റ് സ്ൂള് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.
കൂടാതെ, 2017 ഒക്ടോബര്‍ 28-ന് ആരംഭിച്ച ഹാബിറ്റാറ്റ് ഡിജിറ്റല്‍ ഫെസ്റ്റ് പ്ലാറ്റ്ഫോം , വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഡിംഗും സാങ്കേതിക വൈദഗ്ധ്യവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയുമൊരുക്കുന്നു. കുട്ടികളുടെ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ് ഡിജിറ്റല്‍ ഫെസ്റ് സമ്മാനിക്കുന്നത്.
അനുദിനം വളരുന്ന ഡിജിറ്റല്‍ ലോകത്ത് സാങ്കേതികവിദ്യയും വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തി അടുത്ത തലമുറയിലെ സാങ്കേതിക വിദഗ്ദ്ധരായ ഇന്നൊവേറ്റര്‍മാരെ വാര്‍ത്തെടുക്കാനുള്ള മികച്ച പ്രചോദനവും അവസരവുമാണ് ഹാബിറ്റാറ്റ് സ്കൂളുകള്‍ നല്‍കുന്നത്.