ദുബായ്: ജർമ്മനിയിലെ മാഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണത്തിൽ അപലപിച്ച് സൗദി അറേബ്യ.ആക്രമണത്തിൽ ഒരു കൊച്ചുകുട്ടിയടക്കം രണ്ട് പേർ മരിക്കുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ ജർമ്മൻ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്
ഇരകളുടെ കുടുംബങ്ങളോട് രാജ്യം അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സൗദി അറേബ്യ അനുശോചിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിലേക്ക് ഒരു കാർ ബോധപൂർവം ഇടിച്ചുകയറി നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായിരുന്നു. പ്രാദേശിക പബ്ലിക് ബ്രോഡ്കാസ്റ്റർ എംഡിആർ പ്രകാരം, ഇരകളായ രണ്ടുപേരിൽ ഒരു മുതിർന്നയാളും ഒരു കൊച്ചുകുട്ടിയും ഉൾപ്പെടുന്നുവെന്ന് സാക്സണി-അൻഹാൾട്ട് പ്രധാനമന്ത്രി റെയ്നർ ഹാസെലോഫ് സ്ഥിരീകരിച്ചു.ദാരുണമായ സംഭവത്തിൽ 68 പേർക്ക് പരിക്കേറ്റു. ഇവരിൽ 15 പേർക്ക് ഗുരുതരമായ പരിക്കുകളും 37 പേർക്ക് മിതമായ പരിക്കും 16 പേർക്ക് നിസാര പരിക്കുകളുമുണ്ട്.