ദുബായ്: പരമ്പരാഗത ജ്വല്ലറിയായ ഭീമ ജ്വല്ലേഴ്സ് GCC യിൽ അടുത്ത മൂന്ന് വർഷത്തിനുളളിൽ 15 ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. വിപുലീകരണ പദ്ധതിക്കായി 100 കോടി ദിർഹം സമാഹരിക്കുന്നു. ജി.സി.സിയിലെയും ആഗോളതലത്തിലെയും വിദേശ സ്ഥാപന നിക്ഷേപകരിൽ നിന്നാണ് തുക സമാഹരിക്കുക.ആദ്യമായാണ് ഭീമ ഫണ്ട് സമാഹരിക്കുന്നതെന്നും 100 വർഷത്തെ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്സ് നിക്ഷേപകരുമായി പങ്കാളിത്തം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും ചെയർമാൻ ബി. ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ ആലപ്പുഴയിൽ 1925-ൽ സ്ഥാപിതമായ ഭീമ ജ്വല്ലേഴ്സ് ഇന്ത്യയിലും യുഎഇയിലും ശക്തമായ സാന്നിധ്യമാണ്. ജിസിസിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി തിങ്കളാഴ്ച ദുബായിൽ 6,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഹെഡ് ഓഫീസ് തുറന്നു.ഭീമയുടെ ലീഡിംങ് ടീം കസ്റ്റമേഴ്സിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞാവും ബ്രാൻഡ് GCC യിലെ മാർക്കറ്റുകളിൽ എത്തിക്കുകയെന്ന് ഭീമ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ബി.ബിന്ദു മാധവ് പറഞ്ഞു. നിലവിൽ ഐപിഒയ്ക്ക് പദ്ധതികളൊന്നുമില്ലെന്നും ഫണ്ട് സ്വരൂപിക്കുന്നതിനായി ഇക്വിറ്റി നിക്ഷേപങ്ങളോ ബോണ്ടുകളോ വാഗ്ദാനം ചെയ്യുന്നതുപോലുള്ള വിവിധ ഓപ്ഷനുകൾ മാനേജ്മെൻ്റ് നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി നിക്ഷേപകരുമായും സ്ഥാപനങ്ങളുമായും തങ്ങൾ ചർച്ച നടത്തിവരികയാണെന്നും നിക്ഷേപ നിർദ്ദേശത്തോടുള്ള പ്രതികരണം ഗണ്യമായി പ്രോത്സാഹജനകമാണെന്നും ഭീമ ഗ്രൂപ്പ് വക്താക്കൾ പറഞ്ഞു.ഇന്ത്യയിൽ ആകെ 60 ഔട്ട്ലെറ്റുകളാണ് ഭീമയ്ക്ക് ഉള്ളത്, നിലവിൽ യുഎഇയിൽ നാലെണ്ണം ഉണ്ട്.