മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്റെ മണ്ഡലമായ പത്തനാപുരത്തെ ഗാന്ധി ഭവന് സന്ദര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍. ഗാന്ധി ഭവന് ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്ത ഗണേഷ് കുമാര്‍ ഗാന്ധി ഭവനിലെ അന്തേവാസിയായ നടന് ടിപി മാധവനെയും സന്ദര്‍ശിച്ചു.
നടന് മോഹന്‍ലാലിനോട് ഗാന്ധി ഭവനിലെത്തി ടി പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ല. എത്തിയാല്‍ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീണ്ടും വന്ന് കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി ഭവന് എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണ്. ജാതിമതങ്ങള്‍ക്കപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങള്‍ മാത്രം കൈമാറുന്ന അത്തരം പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുന്ന അഭയകേന്ദ്രമാണ് ഗാന്ധി ഭവനെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമ-സീരീയല്‍ രംഗത്ത് സജീവമായിരുന്ന ടിപി മാധവന് 2015ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിലെത്തിയത്.