ഗഗന്യാന് ബഹിരാകാശ ദൗത്യത്തിനെ നയിക്കാന്‍ മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍. തിരുവനന്തപുരം വിഎസ്എസ് സിയില്‍ നടന്ന ചടങ്ങിലാണ് ബഹിരാകാശത്തേക്ക് പോകുന്ന ശ്രാന്ത് ഉള്‍പ്പെടെയുള്ള നാല് യാത്രക്കാരുടെ പേരുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗത് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റു യാത്രക്കാര്‍.
ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ക്യാപ്റ്റന്മാരാണ് നാല് പേരും. ടെസ്റ്റ് പൈലറ്റുമാരായി പ്രവര്‍ത്തിച്ച് പരിചയമുള്ളവരുമാണ്. നാല് പേരും ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ യാത്രികരുടെ പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിലാണ്. ഐഎഎഫിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിനിലാണ് ബഹിരാകാശ യാത്രികരെ തെരഞ്ഞെടുത്തത്.