മലപ്പുറം: മലപ്പുറം സിറ്റിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന നാലംഗ കുടുംബം മരിച്ച നിലയിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് (38), കണ്ണൂർ മുയ്യം സ്വദേശി നാരായണന്റെ മകൾ ഷീന (37) ഇവരുടെ മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (2) എന്നിവരാണ് മരിച്ചത്.
കുട്ടികളുടെ മൃതഗേഹം മെത്തയിലും ഷീനയും സബീഷും അടുത്തടുത്ത മുറികളിലായി തൂങ്ങിയ നിലയിലുമായിരുന്നു. കണ്മൂർ എസ് ബി ഐ ബാങ്കിൽ കഴിഞ്ഞ ദിവസമാണ് ഷീന മാനേജരായി ചുമതലയേറ്റത്. ഷീനയെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിയുന്നത്.
മരണത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു