പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വെച്ച കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ആണവ രഹസ്യങ്ങള്‍ അടക്കമുള്ള അതീവ രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത കേസിലാണ് ട്രംപിനെ അറസ്റ്റ് ചെയ്തത്. കോടതി നിര്‍ദേശ പ്രകാരം മയാമി ഫെഡറല്‍ കോടതിയില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
കോടതിയില്‍ വിചാരണയ്ക്കിടെ താന്‍ കുറ്റക്കാരനല്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞു. അധികാര ദുര്‍വിനിയോഗമാണ് തനിക്കെതിരെ നടത്തിയിരിക്കുന്നതെന്നും കള്ളക്കേസാണ് ചുമത്തിയിരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.
ആണവരഹസ്യങ്ങളടങ്ങിയ അതീവ സുരക്ഷ രേഖകള്‍ വീട്ടിലെ കുളിമുറിയില്‍ സൂക്ഷിച്ചു, പ്രതിരോധ മേഖലയിലെയും ആയുധ ശേഷിയുമായി ബന്ധപ്പെട്ട രേഖ, യുഎസിന്റെയും സഖ്യ കക്ഷികളുടെയും സൈനിക ബലഹീനതകളെക്കുറിച്ചുള്ള രേഖകളുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങി പ്രധാനപ്പെട്ട രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു എന്നാണ് കേസ്. ട്രംപിനെതിരെ 37 കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് മയാമി ഫെഡറല്‍ കോടതി പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപിന്റെ ഫ്ളോറിഡയിലെ മാര്‍ എ ലാഗോ വീട്ടില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള നൂറിലധികം രേഖകളാണ് എഫ്ബിഐ റെയ്ഡിലൂടെ കണ്ടെടുത്തത്.